തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍
ചെന്നൈ: തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇത് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. അജിത്തിനെ ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയ താരത്തിന്റെ ആരോഗ്യ അവസ്ഥയില്‍ യാതൊരു പ്രശ്‍നങ്ങളുമില്ല എന്നുമാണ് തമിഴകത്ത് നിന്നും വരുന്ന വാർത്ത.
അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത്. മഗിഴ്‍ തിരുമേനിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. അസെര്‍ബെയ്‍ജാനിലെ ചിത്രീകരണം ഈയടുത്ത് പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് റിപ്പോര്‍ട്ട്.