താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം
കൽപറ്റ : താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീപിടിച്ചത്.
അപകടത്തിൽആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ യാത്രികരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുംലഭിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പൂർണമായും ഗതാഗത തടസം നേരിട്ടിരുന്നു.