അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ചെസ്സ് നിരോധിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നതിനാലാണ് ചെസ്സ് നിരോധിച്ചതെന്ന് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. അഫ്‌ഗാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്‍റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.
താലിബാൻ കർശനമായി പാലിക്കുന്ന ശരിയ നിയമമനുസരിച്ച് ചെസ്സിനെ ചൂതാട്ടമായി കണക്കാക്കുന്നുവെന്ന് സർക്കാർ സ്‌പോർട്‌സ് വകുപ്പ് വക്താവ് അടൽ മഷ്‌വാനി അഭിപ്രായപ്പെട്ടു. ചെസ്സുമായി ബന്ധപ്പെട്ട് മതപരമായ ആശങ്കകൾ പരിഹരിക്കപ്പെടുന്നതുവരെ അഫ്‌ഗാനില്‍ ചെസ്സ് നിരോധിക്കപ്പെട്ട നിലയിൽ തുടരുമെന്ന് മഷ്‌വാനി പറഞ്ഞു. നിരോധനത്തിന്‍റെ ഭാഗമായി അഫ്‌ഗാനിസ്ഥാൻ ചെസ് ഫെഡറേഷനും പിരിച്ചുവിട്ടു. ചെസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതമായി നിർത്തിവച്ചതായി കായിക മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥർ അറിയി