അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ ഇറ്റലിയുടെ മുൻ ലോകകപ്പ് തരാം സാൽവതോറെ സ്‌കില്ലാച്ചി അന്തരിച്ചു

0

റോം: ഇറ്റലിയുടെ മുന്‍ മുന്നേറ്റതാരം സാല്‍വതോറെ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, പാലര്‍മോയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1990 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ്. ടോട്ടോ എന്ന വിളിപ്പേരില്‍ പ്രശസ്തനായിരുന്നു.

1980-കളിലാണ് സ്‌കില്ലാച്ചി അന്താരാഷ്ട്ര ഫുട്‌ബോളിലെത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബുകളായ ജുവന്റസിനും ഇന്റര്‍മിലാനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1990 ലോകകപ്പിനുമുന്‍പ് ജുവന്റസിന് യുവേഫ കപ്പും ഇറ്റാലിയന്‍ കപ്പും നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 21 ഗോളുകളാണ് അന്ന് ക്ലബ്ബിനായി നേടിയിരുന്നത്.

1990-ലെ ലോകകപ്പില്‍ സ്‌കില്ലാച്ചിയുടെ മികവില്‍ ഇറ്റലി മൂന്നാംസ്ഥാനത്തെത്തി. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഈ രണ്ട് കളികളിലും സ്‌കില്ലാച്ചി ഗോള്‍ നേടിയിരുന്നു. അന്ന് പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്‌സ്‌കോററായത്. ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയിച്ചാണ് അദ്ദേഹം അദ്ദേഹം ദേശീയ ടീമിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *