മാന്നാർ കൊലപാതകം; ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം

0

ആലപ്പുഴ : മാന്നാർ കലയുടെ കൊലപാതക കേസിൽ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ നൽകിയ മൊഴികളിൽ ഉള്ള സ്ഥലങ്ങളിൽ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇന്ന് തെളിവെടുപ്പ് നടന്നേക്കും.

വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

അനിൽകുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാൾ മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *