താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; ആഗ്ര കോടതിയിൽ ഹർജി

0

ആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ബുധനാഴ്ച സമർപ്പിച്ച ഹരജിയിന്മേൽ ഏപ്രിൽ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് ഉത്തർപ്രദേശിലെ ആഗ്ര കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവർത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിർത്തിവക്കണമെന്നും ഹർജിയിൽ പറയുന്നു. താജ്മഹൽ ആയി അംഗീകരിക്കപ്പെടുന്നതിന് മുൻപുള്ള നിർമിതിയുടെ ചരിത്ര പുസ്തകങ്ങൾ ഉദ്ധരിച്ചായിരുന്നു ഹർജിക്കാരന്റെ നിലപാട്. അതേസമയം ഇതിനു മുൻപും വിവിധ ഹിന്ദു സംഘടനകൾ താജ് മഹലിനെതിരെ ഹർജി നൽകിയിട്ടുണ്ട്. താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ലെന്നും പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ ചരിത്രം തിരുത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *