കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന്തഹാവൂർ റാണ

ന്യുഡൽഹി : കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. റാണയുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതി എൻഐഎക്ക് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 23 ന് കോടതി പരിഗണിക്കും.മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് തഹാവൂർ റാണ വെളിപ്പെടുത്തിയിരുന്നു. ഉന്നതല യോഗത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഐഎസ്‌ഐയുടെയും പ്രധാന വ്യക്തികള്‍ പങ്കെടുത്തുവെന്നും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും റാണ അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ആണ് തഹാവൂര്‍ നിര്‍ണായ വിവരങ്ങള്‍ കൈമാറിയത്.
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ആക്രമണത്തിന് മുന്നോടിയായി കൊച്ചിയിലും അഹമ്മദാബാദിലും ഡല്‍ഹിയിലും ഉള്‍പ്പെടെ റാണ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.