വേവിക്കാത്ത പോർക്ക്‌ കഴിച്ച അമേരിക്കൻ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേമുകൾ കണ്ടെത്തി

0

ഫ്ലോറിഡ: ആഴ്ചകളോളം വഷളായ മൈഗ്രെയിനു ശേഷം ഫ്ലോറിഡയിൽ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേം ലാർവയെ കണ്ടെത്തി, വേവിക്കാത്ത പോർക്ക്‌ കഴിച്ചതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു..

കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ, അമേരിക്കൻ ജേണൽ ഓഫ് കേസ് റിപ്പോർട്ട്‌സിൽ, 52 വയസുകാരനായ മൈഗ്രെയ്‌ൻ രോഗിയായ യുവാവ് മരുന്നിനോട് പ്രതികരിക്കാത്തതായി രേഖപെടുത്തിയിരുന്നു.

വേവിക്കാത്ത ബേക്കൺ പതിവായി കഴിക്കുന്നത് ശീലമാക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു. അണുബാധയ്ക്ക് ഇതാകാനാണ് സാധ്യത എന്ന് വിദഗ്ധർ കരുതുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *