T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം; രോഹിത്തിന് അർധ സെഞ്ച്വറി
ട്വന്റി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 8 വിക്കറ്റിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തകർത്തത്. രോഹിത് ശർമയുടെ അർധ സെഞ്ചൂറി ഇന്ത്യൻ ജയം എളുപ്പത്തിലാക്കി.
ഒരു റൺസുമായി മുൻ ക്യാപ്റ്റൻ വിരാട് കോലി നിരാശപ്പെടുത്തി. വിരാട് കോലി സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ 37 പന്തിൽ 52 റൺസ് നേടി. ഋഷഭ് പന്ത് 36 റൺസ് നേടി പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 96 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അയര്‍ലന്‍ഡ് 16 ഓവറില്‍ കൂടാരം കയറി.
നേരത്തെ, മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. ജോഷ്വ ലിറ്റില്‍ (14), ബെഞ്ചമിന്‍ വൈറ്റ് (1) എന്നിവരെ കൂട്ടുപിടിച്ച് ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറര്‍