പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്

0
T20

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് പാക് ബൗളർ ഉസ്മാൻ താരിഖിന്റെ പ്രകടനമാണ്. പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. പ്രത്യേക രീതിയിലുള്ള താരിഖിന്റെ ബൗളിങ് വലിയ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഐ സി സി താരിഖിന്റെ ബൗളിങ്ങിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പറയുന്നത്. ഇന്ത്യൻ താരങ്ങളെ താരിഖിന്റെ ബൗളിങിലൂടെ സമ്മർദ്ദത്തിലാക്കും എന്നാണ് ക്രിക്കറ്റ് നീരീക്ഷകരും പറയുന്നത്.

നിങ്ങൾ എല്ലാവരുംചേർന്ന് ഉസ്മാൻ താരിഖിന്റെ പേര് പറഞ്ഞു വലുതാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാ 15 കളിക്കാരും പ്രധാനമാണ്. അവൻ നന്നായി ബൗൾ ചെയ്യുന്നുണ്ട്. ഒരു കാര്യം കൃത്യമായി പറയാം. പാക്കിസ്ഥാൻ ടീമിന്റെ ഒരു ട്രംപ് കാർഡ് ആണ് ഉസ്മാൻ  പാക് ക്യാപ്റ്റൻ സൽമാൻ പറഞ്ഞു. ഐസിസി അദ്ദേഹത്തിന്റെ ബൗളിങിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്,എന്നിട്ടും ഈ വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവനെ ഈ ചർച്ചകൾ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ബൗളിങ് പ്രാധാന്യത്തോടെയാണ് കാണുന്നത്. താരത്തിന്റെ ആക്ഷൻ വ്യത്യസ്തമാണ്. പക്ഷേ ഉസ്മാന്റെ ബൗളിങ്ങിന് മുൻപിൽ ഞങ്ങൾ തകരില്ല. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാൻ ഞങ്ങൾ ആകാംക്ഷയിലാണ് എന്നാണ് പാകിസ്ഥാൻ സ്പിന്നർ ഉസ്മാനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.

സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് ഉസ്മാൻ താരിഖിന് അനുകൂലമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *