ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും: ആദ്യമത്സരം നാളെ രാവിലെ 6 മണിക്ക്
ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നാളെ രാവിലെ ആറു മണിക്ക് ആവേശ പോരാട്ടങ്ങൾക്ക് കൊടിയേറും. കാനഡയും യു എസ് എയും ആണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റു മുട്ടുക. യു എസിലെ ഡാലസ് ആണ് ഉദ്ഘാടന മത്സരത്തിന് ആതിഥ്യം വഹിക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട ഗ്രൂപ്പ് എ യിലാണ് യു എസ് എയും കാനഡയും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുക. രാത്രി എട്ടു മണിക്ക് നടക്കുന്ന രണ്ടാമത് മത്സരത്തിൽ വെസ്റ്റിൻഡീസ് പാപ്പുവ ന്യൂഗിനിയെ നേരിടും.
ഇത്തവണത്തെ ലോകകപ്പിൽ മത്സര രംഗത്തുള്ള ടീമുകളുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്. യു എസ് എ ക്കൊപ്പം വെസ്റ്റിൻഡീസും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ 55 മത്സരങ്ങളിൽ പതിനാറെണ്ണവും നടക്കുന്ന യു എസിലാണ് പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ നാല് മത്സരങ്ങളും നടക്കുന്നത്. സൂപ്പർ 8, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുക വെസ്റ്റിൻഡീസിൽ ആണ്. ഫൈനൽ മത്സരം ജൂൺ 29നാണ് നടക്കുക.