ടി ആർ രഘുനാഥൻ /സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

0

കോട്ടയം:സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടിആർ രഘുനാഥനെ തെരഞ്ഞെടുത്തു. മരിച്ച മുന്‍ ജില്ലാ സെക്രട്ടറി എവി റസലിന്‍റെ ഒഴിവിലേക്കാണ് ടിആർ രഘുനാഥനെ തെരഞ്ഞെടുത്തിരിക്കുന്നത്. എസ്എഫ്ഐയിലൂടെയാണ് ടിആർ രഘുനാഥ് സംഘടനാ രംഗത്തേക്ക് കടന്നുവരുന്നത്. ബസേലിയസ് കോളജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം.

പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടനാ പ്രവർത്തനം ആരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് അയർക്കുന്ന ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു. പിന്നീട് സിപിഎം അയർക്കുന്നം ഏരിയ സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. നിലവിൽ സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ വർക്കിങ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോട്ടയം കോ-ഓപ്പറേറ്റിങ് അർബൻ ബാങ്ക് ചെയർമാനുമാണ്. അയർക്കുന്നം അറുമാനൂറാണ് സ്വദേശം. രഞ്ജിതയാണ് ഭാര്യ. മകൻ രഞ്ജിത്തും മരുമകൾ അർച്ചനയും ഉൾപ്പെടുന്നതാണ് രഘുനാഥൻ്റെ കുടുംബം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *