കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്
കണ്ണൂർ: അർധരാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു സംഭവം.
ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്റെയും ബസിന്റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടത്തിലൊരാൾ ഡ്രൈവർ ഡോറിലൂടെ ബസിനുള്ളിൽ പ്രവേശിച്ച് ഡ്രൈവറം മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കെഎസ്ആർടിസി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ.അരുൺദാസ് നൽകിയ പരാതിയിൽ പറയുന്നു