അക്ഷയ് ഷിൻഡെയുടെ മരണം, വനിതകൾ മധുരം വിതരണം ചെയ്താഘോഷിച്ചു
കല്യാൺ : ബദലാപൂർ പീഡനകേസിലെ പ്രതി അക്ഷയ് ഷിൻഡേയെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിൽ ആഹ്ളാദ പ്രകടനം നടത്തി വനിതാ ബിജെപി പ്രവർത്തകർ . ബിജെപി കല്യാൺ റൂറൽ അസംബ്ലി മേധാവിയും കല്യാൺ ജില്ലാ ജനറൽ സെക്രട്ടറിയുമായ നന്ദകിഷോർ (നന്ദു) പരബ്, കല്യാൺ മഹിളാ മോർച്ച പ്രസിഡൻ്റ് രേഖ ചൗധരി, ജനറൽ സെക്രട്ടറി അർച്ചന സൂര്യവംശി, ഡോംബിവ്‌ലി റൂറൽ മണ്ഡൽ മഹിളാ മോർച്ച പ്രസിഡൻ്റ് മനീഷ റാണെ തുടങ്ങിയവരുടെ നേതൃത്തത്തിൽ മധുര വിതരണം നടന്നു .പോലീസ് അധികാരികൾക്കും ,സംസ്ഥാന മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വനിതാ നേതാക്കൾ നന്ദി പറഞ്ഞു