മിഠായി കഴിച്ച് 19കാരിയുടെ താടിയെല്ല് പൊട്ടി: പല്ലുകൾക്ക് ഇളക്കം

0

ഒട്ടാവ: കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെൺകുട്ടിക്ക് കിട്ടിയത് എട്ടിൻ്റെ പണി. മിഠായിക്കുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ 19കാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളിൽ പ്രശസ്തമായ ​ഗോബ്സ്റ്റോപ്പർ അഥവാ ജോ ബ്രേക്കർ കാൻഡിയാണ് വിദ്യാർത്ഥിനിയായ ജാവേരിയ വാസിമിന് പണികൊടുത്തത്.പതിയെ നുണച്ചിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാൻ 19കാരി ശ്രമിക്കുകയായിരുന്നു.

മൂന്ന് ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി ​ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു. ‘ആദ്യത്തെ കടിയിൽ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. പിന്നീട് സുഹൃത്തുക്കളാണ് പല്ല് പോയതായും ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു’, ജാവേരിയയെ ഉദ്ധരിച്ച് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *