സ്വാമി മഹാരാജിനെ സ്വീകരിക്കാന്‍ സ്വീകരിച്ച് യുഎഇ മന്ത്രി
‘യുഎഇയിലേക്ക് സ്വാഗതം, താങ്കളുടെ സാന്നിധ്യത്താല്‍ ഞങ്ങളുടെ രാജ്യം അനുഗ്രഹീതമായിരിക്കുന്നു. താങ്കളുടെ ദയ ഞങ്ങളെ സ്പര്‍ശിച്ചു. താങ്കളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അനുഭവിക്കുന്നു’- ശൈഖ് നഹ്യാന്‍ പറഞ്ഞു.
അബുദാബി: യുഎഇയിലെ പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജിന് വന്‍ സ്വീകരണം നല്‍കി.
ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അബുദാബി ബാപ്‌സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.