വനിതാ ഓഫിസറെ പിന്നിൽനിന്ന് ദുരുദ്ദേശ്യത്തോടെ തോളത്തു പിടിച്ചു: ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ.
മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പിന്നിൽ നിന്നു തോളത്തു പിടിച്ചുവെന്നു പരാതിയിൽ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.വി. വിനോദിനെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.ആടലരശൻ സസ്പെൻഡ് ചെയ്തു.
ഏപ്രിൽ 14ന് രാവിലെ 7.30 നു ഫോറസ്റ്റ് സ്റ്റേഷന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽവച്ച് വിനോദ് ദുരുദ്ദേശ്യത്തോടെ പിന്നിൽ നിന്നു തോളത്തു പിടിച്ചെന്നു വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്കു പരാതി കൊടുത്തതിനെ തുടർന്ന് വിനോദ് അപകീർത്തിപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.
വനിതാ ഓഫിസറുടെ പരാതി കാലടി ഡിവിഷൻ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പരിശോധിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി.