.ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ്;സത്യപ്രതിജ്ഞ നവംബർ 24 ന്
ന്യൂഡൽഹി : സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായി. രാഷ്ട്രപതി നിയമനം അംഗീകരിച്ചതോടെയാണ് നീതിന്യായ വകുപ്പ് ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്. നവംബർ 24ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇതോടെ ഇന്ത്യയുടെ 53-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേൽക്കും.നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായി നവംബർ 23-ന് വിരമിക്കും. അദ്ദേഹത്തിന് പകരമാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമനം.
ജസ്റ്റിസ് സൂര്യകാന്ത് ഏകദേശം 15 മാസത്തോളം ചീഫ് ജസ്റ്റിസായി സേവനം അനുഷ്‌ഠിക്കും. 65 വയസ് പൂർത്തിയാകുന്ന 2027 ഫെബ്രുവരി 9ന് അദ്ദേഹം സ്ഥാനമൊഴിയുകയാണ്.ഹരിയാനയിലെ ഹിസാർ സ്വദേശിയായ സൂര്യകാന്ത്, സംസ്ഥാനത്തിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. 1962 ഫെബ്രുവരി 10-ന് ജനിച്ച അദ്ദേഹം 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായും, 42-ാം വയസ്സിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജിയായും നിയമിതനായിരുന്നു.ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനം അനുഷ്‌ഠിച്ച അദ്ദേഹം, 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി
