വണങ്കാനും വാടിവസലും വിട്ടു സൂര്യ; പിന്നിലെന്ത്
വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വാടിവാസലിൽ നിന്ന് സൂര്യ പിൻമാറിയതായി റിപ്പോര്‍ട്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയാണ് ചിത്രത്തില്‍ നായകനായി എത്താനിരീക്കവെയാണ് സൂര്യയുടെ പിന്മാറ്റം. അതിനോടൊപ്പം സൂര്യയ്ക്ക് പകരം അതേ പേരിലുള്ള മറ്റൊരു നടൻ എത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ വണങ്കാനിൽ നിന്നും സൂര്യ പിന്മാറിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യയുടെ തുടർച്ചയായുള്ള പിന്മാറ്റങ്ങൾ വലിയ ചർച്ചയാവുകയാണ് തമിഴ് സിനിമ രംഗത്ത്.സൂര്യയ്ക്ക് പകരം ധനുഷിനെ കൊണ്ടുവരാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അതേസമയം, സൂര്യ മറ്റ് നിരവധി സിനിമകളുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നീണ്ടുപോയ വാടിവാസലില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.