വീണ്ടും കോവിഡ് പടരുന്നു, ആശങ്കയായി പുതിയ NB.1.8.1 വകഭേദം

0

ദില്ലി: ആഗോളതലത്തിൽ തന്നെ ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം. പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

NB.1.8.1 എന്ന വകഭേദമാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലും കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ന്യൂയോർക്ക്, കാലിഫോർണിയ, ഒഹായോ എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ NB.1.8.1 വേരിയന്റുമായി ബന്ധപ്പെട്ട കേസുകളിൽ വർധനവുണ്ടാകുന്നതായാണ് റിപ്പോർട്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയില്ലാതെ ഇവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *