തൃശൂർ അങ്ങെടുത്ത് സുരേഷ് ഗോപി
തൃശ്ശൂരിൽ വിജയമുറപ്പിച്ച് സുരേഷ് ഗോപി. വ്യക്തമായ ലീഡുമായാണ് സുരേഷ് ഗോപി മുന്നേറുന്നത്. ആദ്യം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയിരുന്ന സുരേഷ് ഗോപി വോട്ടെണ്ണൽ അവസാന റൗണ്ടിൽ എത്തുമ്പോഴും ലീഡ് നിലനിർത്തിക്കൊണ്ട് മുന്നേറുകയാണ്. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ‘പ്രജാ ദൈവങ്ങളെ വണങ്ങുന്നു’ എന്നാണ് പ്രതികരിച്ചത്.