അന്വേഷണം അടുത്ത പൂരം വരെ നീളരുത് എന്ന് സുരേഷ് ഗോപി ‘ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപ്പിക്കുന്നത്?;
കോഴിക്കോട്∙ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പിഎം വിശ്വകർമ സ്കീം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം അടുത്ത പൂരം വരെ നീട്ടി കൊണ്ടു പോകരുത്. ഒരു കള്ളന് നേരെയാണ് പരാതി വന്നത്.
കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപ്പിക്കുന്നത്. പൊലീസിന് നേരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജഡ്ജിയെ കൊണ്ടോ റിട്ടേർഡ് ജസ്റ്റിസിനെ കൊണ്ടോ അന്വേഷിക്കണം. സത്യം മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.