ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പരിഹസിച്ച് ബിച്ച് മിലിത്തിയോസ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
ഞങ്ങള്‍ തൃശൂരുകാര് തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക’ എന്നാണ് പരിഹാസ രൂപേണ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി മൗനം പാലിച്ച സാഹചര്യത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം