സുരേഷ് ഗോപി മുംബൈയിൽ
മുംബൈ: നവംബർ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സ്ഥാനാർത്ഥികൾക്കുവേണ്ടി മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ പ്രചരണം നടത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തുന്നു. നവംബർ 17 ന് മുംബൈയിലെത്തുന്ന സുരേഷ് ഗോപി വസായ്, മീരാറോഡ്, ഡോംബിവല്ലി താന, വാഷി, പൻവേൽ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പ്രസംഗിക്കും. സുരേഷ് ഗോപിക്കു പുറമെ കേരളത്തിൽ നിന്നുള്ള മറ്റു ബി ജെ പി നേതാക്കളും മഹായുതി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി എത്തുമെന്ന് കേരള വിഭാഗം മഹാരാഷ്ട്ര കൺവീനർ ഉത്തംകുമാർ അറിയിച്ചു.