ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ ഭീഷണിപ്പെടുത്തിയെന്ന് സുപ്രിയ സുലെ

0

ന്യൂഡൽഹി: തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ, 400 യു.എസ്. ഡോളർ ആവശ്യപ്പെട്ട് ഹാക്കർമാർ ഭീഷണിപ്പെടുത്തിയെന്ന് എൻ.സി.പി എം.പിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ. ‘പാർട്ടി ജനറൽ സെക്രട്ടറി അതിഥി നാൽവഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു. അതിഥിയോട് ഹാക്കർമാർ 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാമെന്ന് സമ്മതിച്ചുകൊണ്ട് ഹാക്കർമാരുമായി ഞങ്ങൾ സംസാരിച്ചു. ഹാക്കർമാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി’, അവർ പറഞ്ഞു.

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ ​രം​ഗത്തുവന്നത്. ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എക്സ് കുറിപ്പിലൂടെയാണ് സുപ്രിയ ആവശ്യപ്പെട്ടത്.

മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എം.പി പറഞ്ഞിരുന്നു. സംഭവത്തിൽ പുണെ റൂറൽ പോലീസിലാണ് അവർ പരാതി നൽകിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *