സുപ്രീം കോടതിയുടെ ഉത്തരവ്;ഡൽഹി സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളെ തീരുമാനിക്കുന്നതിനു ഡൽഹി സർക്കാരിന്റെ അനുമതി ലഫ്റ്റനന്റ് ഗവർണർക്ക് ആവശ്യമില്ലെന്നു സുപ്രീം കോടതി. ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിൽ നടക്കുന്ന അധികാര വടംവലിയിൽ സർക്കാരിനേറ്റ തിരിച്ചടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.
എംസിഡിയിൽ തിരഞ്ഞെടുക്കപ്പെട്ട 250 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെടുന്ന 10 അംഗങ്ങളുമുണ്ട്. സംസ്ഥാന മന്ത്രിസഭയോടു ചോദിക്കാതെയാണ് ഇത്തവണ 10 പേരെ എംസിഡിയിലേക്ക് ലഫ്. ഗവർണർ വി.കെ. സക്സേന നാമനിർദേശം ചെയ്തത്.
2022 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ 134 വാർഡുകളിൽ ആംആദ്മി പാർട്ടി (എഎപി) ജയിച്ചിരുന്നു. 15 വർഷംനീണ്ട ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ഈ വിജയം. ബിജെപിക്ക് 104 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസിന് ഒൻപത് അംഗങ്ങളുണ്ട്.
English Summary: