സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, പ്രഗ്നൻ്റ് പ്രഗ്നൻ്റ് വുമൺ ഇനി പേർസൺ: സുപ്രീം കോടതി

0

ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ലെന്നും, അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം ‘പ്രഗ്നൻ്റ് വുമൺ’ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥം വരുന്ന ‘പ്രഗ്നൻ്റ് പേർസൺ’ എന്ന പദം ഉപയോഗിക്കാണമെന്ന് സുപ്രീം കോടതി ഉത്തരാവ്. നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷന്‍മാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 14 വയസ് പ്രായം വരുന്ന പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തിൽ മാത്രം പ്രഗ്നൻ്റ് പേർസൺ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.

പതിനാല് വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച സുപ്രീം കോടതി തന്നെ വിധി ഉത്തരവ് തിരുത്തി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്.ഇത് കണക്കിലെടുത്താണ് ഉത്തരവ്. ജെബി പർദിവാല, മനോജ് മിശ്രയും ഡിവിഷൻ ബെഞ്ചിൽ അംഗങ്ങളായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *