എസ്ബിഐക്ക് തിരിച്ചടിയായി ഇലക്ടറൽ ബോണ്ട് കേസ്; വിവരങ്ങൾ നാളെ കൈമാറണം
ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി നാളെ തന്നെ വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതി അലക്ഷ്യതക്ക് നടപടിയെടുക്കുമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ടെന്നും. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ എന്തിനാണ് സാങ്കേതിക തടസം പറഞ്ഞ് വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.