സ്റ്റോക്ക് വന്നിട്ട് എട്ട് മാസം: സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല

0

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ പഞ്ചസാര സപ്ലൈകോയില്‍ സ്റ്റോക്ക് തീർന്നിട്ട് മാസങ്ങൾ. മാവേലി സ്റ്റോറുകളില്‍ എട്ട് മാസമായി പഞ്ചസാര ലഭിക്കാനില്ല. സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും വില്‍പ്പനയ്‌ക്ക് എത്തിക്കാന്‍ സപ്ലൈകോയ്‌ക്ക് സാധിച്ചിട്ടില്ല. സപ്ലൈക്കോയ്‌ക്ക് പണം അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ച് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു.

കഴിഞ്ഞ ഓണത്തിന്റെ സമയത്ത് മാവേലി സ്റ്റോറുകളില്‍ അവസാനമായി പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്. ഇതിന് മുൻപ് 22 രൂപയായിരുന്ന പഞ്ചസാര വില ഫെബ്രുവരിയില്‍ 27 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും സ്റ്റോക്ക് എത്തിക്കാന്‍ സപ്ലൈകോയ്‌ക്ക് സാധിച്ചിട്ടില്ല. പഞ്ചസാരയുടെ വിപണി വില 40 മുതല്‍ 45 രൂപ വരെയാണ്. സബ്‌സിഡി സാധനങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ള സാധനം പഞ്ചസാരയാണ്. പഞ്ചസാര കിട്ടാതായതോടെ മാവേലി സ്റ്റോറുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്ന് സപ്ലൈകോ ജീവനക്കാര്‍ തന്നെ പറയുന്നു.

കുടിശ്ശികയിൽ മുടക്കം വരുത്തിയതോടെ വിതരണക്കാര്‍ സപ്ലൈകോയ്‌ക്ക് പഞ്ചസാര നല്‍കുന്നില്ല. ഇതാണ് ക്ഷാമം ഉണ്ടാകാൻ കാരണം. 200 കോടി രൂപ അടിയന്തരമായി കിട്ടാതെ പ്രശ്‌നം പരിഹരിക്കാനാകില്ല എന്നാണ് പഞ്ചസാര പ്രശ്‌നത്തില്‍ ഭക്ഷ്യവകുപ്പിന്റെ നിലപാട്. അനുവദിക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് ധനവകുപ്പും കയ്യൊഴിയുന്നു. പഞ്ചസാരയ്‌ക്ക് ഒപ്പം തുവരപ്പരിപ്പും സപ്ലൈകോയില്‍ സ്റ്റോക്കെത്തിയിട്ട് മാസങ്ങളായി

Spread the love

Leave a Reply

Your email address will not be published. Required fields are marked *