തലവടി മണക്കളത്തിൽ സുനിമോളുടെ മരണം നാടിന് തേങ്ങലായി

0

തലവടി:തലവടി ഗ്രാമത്തിന് ഇന്നലെ ദുഃഖ ശനിയാഴ്‌ചയായിരുന്നു.ഒരു ദേശത്തെ കണ്ണീരിലാഴ്ത്തി സുനിമോളുടെ മരണം. ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ മണക്കളത്തിൽ മനോജ് മണക്കളത്തിന്റെ ഭാര്യ സുനി മനോജിന്റെ (സുനി മോൾ – 44) മരണവാർത്ത കേട്ടാണ് നാട് ഉണർന്നത്. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് വിളിച്ചുണർത്തുവാൻ ശ്രമിച്ചപ്പോൾ ആണ് മരിച്ചതെന്ന് അറിഞ്ഞത്. മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരികരിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്നു.

സുനിമോളുടെ മൃതദേഹം നവംബർ 25 തിങ്കളാഴ്ച രാവിലെ 10ന് എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി എത്തിച്ച് സംസ്ക്കാരം ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ നടക്കും.

മക്കൾ:ആദിത്യ (നെല്ലൂര്‍ ശ്രീനാരായണ നേഴ്സിംങ്ങ് കോളജ് വിദ്യാർത്ഥിനി),അഖിൽ ( എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍ 10-ാം ക്ളാസ് വിദ്യാർത്ഥി ). പരേത എടത്വ ഇല്ലിമൂട്ടിൽ രത്നമ്മയുടെയും പരേതനായ ഉത്തമന്റെയും മകൾ ആണ്.സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവർക്കും പ്രിയപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു എടത്വ ക്വാളിറ്റി ട്രേഡേഴ്സ് സ്ഥാപനത്തിലെ അക്കൗണ്ടന്റും ബാലമുരളി സമിതി അംഗം കൂടിയായ സുനിമോൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *