2024 സെപ്റ്റംബർ 29 (ഞായറാഴ്ച ) ലെ ഓണാഘോഷങ്ങൾ
@ ഈസ്റ്റ് കല്യാൺ സമാജത്തിൻ്റെ ഓണാഘോഷം -‘ ഓണാവേശം -കൊൽസെവാഡി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ചു നടക്കും. രാവിലെ 9ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ,മാവേലി വരവേൽപ്പ്, മികച്ച വിജയം നേടിയ SSC, HSC വിദ്യാർത്ഥികളെ അനുമോദിക്കൽ, സ്കോളർഷിപ്പ് വിതരണം,ഓണസദ്യ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം എന്നിവ നടക്കും.
@ കൈരളി സമാജം കാഞ്ചൂർമാർഗ്ഗിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും ഓണാഘോഷവും
NCH കോളനിയിലെ സുരഭി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10മണിയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കും.ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്രയുടെ ജനറൽ കൺവീനർ സുധീർ KY മുഖ്യാതിഥി ആയിരിക്കും.
@ പവായ് കേരളസമാജം ഓണാഘോഷം മിനി പഞ്ചാബ് ഗാർഡനിൽ (ലേക് സൈഡ്, ഐഐടിയ്ക്ക് എതിർവശം ) വെച്ചു നടക്കും.രാവിലെ 10 .30ന് നടക്കുന്ന ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയെ സ്വീകരിക്കൽ ,വിശിഷ്ടവ്യക്തികളെ ആദരിക്കൽ , മികച്ചവിജയം നേടിയ HSC ,SSC വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം എന്നിവ നടക്കും.തുടർന്ന് സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ , ഗായകൻ പ്രേംകുമാർ നയിക്കുന്ന സപ്തസ്വരയുടെ ഗാനമേള ,കലാമണ്ഡലം വിജയശ്രീ, രമ വിവേക് എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.
@ നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവ (ഡോംബിവ്‌ലി- ഈസ്റ്റ് )യുടെപ്രഥമ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ സെപ്റ്റംബർ 29 ന് നടക്കും. ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ ഹാളിൽ, രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും . മാവേലി മന്നനെ വരവേൽപ്പ് ,അനുമോദന ചടങ്ങ് ,ഓണസദ്യ ,വിവിധ കലാകായിക പരിപാടികൾ ഉണ്ടായിരിക്കും.
@ ‘തനിമ സാംസ്കാരിക വേദി’- ലോധ (ഡോംബിവ്‌ലി ) യുടെ ഓണാഘോഷം ‘ഓണവില്ല് -2024 ‘
വൈവിധ്യമാർന്ന പരിപാടികളോടെ ചന്ദ്രേഷ് ലോധ മെമ്മോറിയൽ സ്‌കൂളിൽ ആരംഭിക്കുന്ന കലാ പരിപാടികൾ ഓണസദ്യക്ക് ശേഷം വൈകുന്നേരം 4 മണിവരെ നീണ്ടുനിൽക്കുമെന്ന് സംഘടനയുടെ സെക്രട്ടറി സോനു സത്യദാസ് അറിയിച്ചു. HSC ,SSC പരീക്ഷകളിൽ ഉന്നത വിജയം നേടിയ തനിമ കുടുംബത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
@ പവായ് കേരളസമാജം ഓണാഘോഷം മിനി പഞ്ചാബ് ഗാർഡനിൽ (ലേക് സൈഡ്, ഐഐടിയ്ക്ക് എതിർവശം ) വെച്ചു നടക്കും.രാവിലെ 10 .30ന് നടക്കുന്ന ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയെ സ്വീകരിക്കൽ ,വിശിഷ്ടവ്യക്തികളെ ആദരിക്കൽ , മികച്ചവിജയം നേടിയ HSC ,SSC വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം എന്നിവ നടക്കും.തുടർന്ന് സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ , ഗായകൻ പ്രേംകുമാർ നയിക്കുന്ന സപ്തസ്വരയുടെ ഗാനമേള ,കലാമണ്ഡലം വിജയശ്രീ, രമ വിവേക് എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.
@ പ്രതീക്ഷ ഫൗണ്ടേഷൻ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പ മന്ദിർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും .ഉദ്‌ഘാടനം മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ നിർവ്വഹിക്കും .കേന്ദ്ര മന്ത്രിമാരായ ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ,ശ്രീപദ് നായിക്ക് , പാൽഘർ എംപി – ഹേമന്ത് വിഷ്‌ണു സവാര എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. മുൻ ബിജെപി കേരളം സംസ്‌ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ് പങ്കെടുക്കും .ഓണസദ്യ ഉണ്ടായിരിക്കും .
@ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം 2024, അസോസിയേഷന്റെ കൈരളി ഹാളിൽ വൈകുന്നേരം 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും. SSC / HSCയിൽ 85% ന് മുകളിൽ മാർക്ക് നേടിയ സംഘടനയിൽ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിക്കും . കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറി മാത്യു തോമസ് മുഖ്യാതിഥിയും ലോക കേരളസഭ അംഗവും പൊതുപ്രവർത്തകനുമായ .ടി.വി.രതീഷ് വിശിഷ്ടാതിഥിയുമായിരിക്കും.
വിവരങ്ങൾക്ക് :
8551033722, 9821282074, 8605639391
@ ഖാർഘർ കേരള സമാജം ഓണാഘോഷം രാവിലെ 11 മുതൽ സെക്റ്റർ -5 ലെ ഉത്സവ് ചൗക്കി ന് സമീപമുള്ള ശ്രീലേവ പഠിതർ സമാജ് ഹാളിൽ വെച്ച് നടക്കും.മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം,കലാപരിപാടികൾ,ലഘുനടകങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.