മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്തോണ്ടിരുന്ന യുവാവിന് സൂര്യാഘാതം
മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്കിൽ ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച അനുഭവപെടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് സ്ഥിതീകരിച്ചത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്.
നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റിരുന്നു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിനാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍ വേനല്‍ കടുക്കുന്നത് ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഉണ്ടാകാൻ കാരണമായേക്കും. അതിനാല്‍ ചൂട് കൂടുന്ന മണിക്കൂറുകളില്‍ കഴിയുന്നതും പുറത്ത് അധിക സമയം ചിലവഴിക്കനോ, ജോലി ചെയ്യുന്നതോ ഒഴിവാക്കണം.