സംസ്ഥാനത്ത് വേനൽ മഴ തുടരും..

0

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത.ഇന്ന് ഉച്ചയ്ക്കുശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ പെയ്തെക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളാതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

വേനൽ മഴക്കൊപ്പം വെയിലിന്റെ കാടിന്യം ഏപ്രിൽ 20 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *