സമ്മര്‍ ബമ്പര്‍ ലോട്ടറി: പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്

0

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്. കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് സമ്മാനം അടിച്ചത്. എസ്‌സി 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. കാര്‍ത്തികപുരം ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം എസ്എ 177547 എന്ന ടിക്കറ്റിനാണ്. ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസര്‍ ഇന്നലെ രാത്രിയോടെയാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന വിഷു ബംപര്‍ ടിക്കറ്റ് നാളെ പുറത്തിറക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *