ആരോഗ്യ വിഭാഗതതിന്റെ പരിശോധന ഭക്ഷണശാല അടച്ചുപൂട്ടി
വയനാട് : സുല്‍ത്താന്‍ ബത്തേരിയിൽ നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കുകയും ഒരു ഭക്ഷണശാല അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിയില്ലാത്തതും കൃത്യമായ മാലിന്യസംസ്‌കരണസംവിധാനങ്ങളില്ലാതെയും പ്രവത്തിച്ച അല്‍ ജുനൂബ് കുഴിമന്തി എന്ന ഹോട്ടലാണ് ആരോഗ്യ വിഭാഗം പൂട്ടിച്ചത്.
ഇതുകൂടാതെ, ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ മൈസൂരു റോഡിലെ ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍ കിച്ചണ്‍, ദി റിയല്‍ കഫേ, ചീരാല്‍ റോഡിലെ അമ്മ മെസ്, മൂലങ്കാവിലെ ഹോട്ട് പോട്ട് കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ നശിപ്പിച്ചു കളഞ്ഞു. ചില പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പരിശോധനയ്ക്ക് ശേഷം നോട്ടീസ് നല്‍കുകയും ചെയ്തു. 15 ഭക്ഷണശാലകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടന്നത്.
