മെഴ്‌സിഡസിനുമുകളിൽ സുൽഡെയുടെ നൃത്തം (VIDEO) : പിറകെ പോലീസ് നടപടിയും

മുംബൈ: നവി മുംബൈയിൽ ഒരു മെഴ്‌സിഡസ് കാറിന് മുകളിൽ കയറി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച ഇൻഫ്ലുൻസറും കണ്ടന്റ് ക്രിയേറ്ററുമായ 24 കാരിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
യൂട്യൂബിൽ 1 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 850,000 ഫോളോവേഴ്‌സും ഉള്ള നസ്മീൻ സുൽഡെ,യെയാണ് ജൂലൈ 23 ന് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് .ഈ വിവരം സാമൂഹ്യമാധ്യത്തിലൂടെ നസ്മീൻ സുൽഡെ തന്നെ പങ്കുവെച്ചു.
” ഏകദേശം 7 പോലീസുകാർ ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങൾ 5 മണിക്കൂർ പോലീസ് സ്റ്റേഷനിൽ ചെലവഴിച്ചു. അവർ എഫ്‌ഐആർ, 8 വകുപ്പുകൾ ചേർത്ത് കേസ് തുടങ്ങി നിരവധി കാര്യങ്ങൾ ഫയൽ ചെയ്തു,”
തനിക്കും സംഘത്തിനുമെതിരായുള്ള നടപടി വിശദീകരിച്ചതായും പോലീസ് നടപടിയിൽ താൻ സ്തബ്ധനായിപ്പോയെന്നും സുൽഡെപങ്കുവെച്ചു.
” അടുത്തതായി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ശരിക്കും ഭയം തോന്നുന്നു, ഒറ്റയ്ക്കാണ്, . മനസ്സിന് അൽപ്പം ഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഞാനിത് നിങ്ങളുമായി പങ്കുവെച്ചത് , ഇതുപോലൊന്ന് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. അടുത്തതായി എന്ത് ചെയ്യണമെന്ന്, എന്ത് സംഭവിക്കുമെന്ന് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,” സുൽഡെ ഇൻസ്റ്റാഗ്രാമിൽ എഴുതി.
തടാകത്തിൽ ചലിക്കുന്ന ബോട്ടിൽ നൃത്തം ചെയ്യുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള 11 വയസ്സുകാരൻ്റെ വൈറൽ വീഡിയോ അനുകരിച്ചുകൊണ്ടാണ് സുൽഡെ കാറിനുമുകളിൽ ഈ പ്രകടനം നടത്തിയത്.
വീഡിയോ ഓൺലൈനിൽ കണ്ടതിനുശേഷം ഇതിനെതിരെ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉണ്ടായി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു . മുംബൈ പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ടാഗ് ചെയ്ത് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ സുൽഡെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നു.തുടർന്നാണ് പോലീസ് നടപടിയുണ്ടായത്.