വിഷ്ണുജയുടെ ആത്മഹത്യ : ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം :ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു .
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് പ്രഭിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത് .
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജ മരിച്ചത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്നാണ് വിഷ്ണുജയുടെ മാതാപിതാക്കളുടെ ആവശ്യം.
2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടക്കുന്നത്.
അതിനുശേഷം സൗന്ദര്യം കുറവെന്നും സ്ത്രീധനം നല്‍കിയത് കുറഞെന്നുംജോലി ഇല്ലെന്ന് പറഞ്ഞും നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതായിരിക്കുമെന്നാണ് വിഷ്ണുജ യുടെ പിതാവിന്റെ ആരോപണം .