ആൾക്കൂട്ട വിചാരണയിൽ ആത്മഹത്യ:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ :കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ഭർതൃമതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഡിപിഐക്കാരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി,ജില്ലാ സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ആണ് ജാമ്യാപേക്ഷ തള്ളിയത് .കണ്ണൂർ പിണറായി കായലോട് റസീന മൻസിലിൽ റസീനയാണ് (40) ആത്മഹത്യ ചെയ്തത്.
പറമ്പായി സ്വദേശികളായ വി.സി. മുബഷീർ, കെ.എ. ഫൈസൽ, വി.കെ. റഫ്‌നാസ് എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്,
ആൾക്കൂട്ട വിചാരണക്ക് തെളിവുണ്ടെന്നും സ്ത്രീകൾ ആരോടെക്കെ സംസാരിക്കണമെന്ന് പ്രതികൾ അല്ല തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ വാദിച്ചു