ആടും പന്നിയും വളർത്താൻ തയ്യാറാണോ, സബ്‌സിഡി കേന്ദ്രം തരും

0

ആലപ്പുഴ : ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്പതോളംപേർ. എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ആനുകൂല്യം ആർക്ക് ?

വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം.

പണം നൽകുന്നത്‌

ദേശീയ കന്നുകാലി മിഷൻ പണം നൽകും. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുൽ സംസ്കരണത്തിനും പണം കിട്ടും.

ആട് വളർത്തൽ സബ്സിഡി

100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം
200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം
300 പെണ്ണാട്, 15 മുട്ടനാട് – 30 ലക്ഷം
400 പെണ്ണാട്, 20 മുട്ടനാട് – 40 ലക്ഷം
500 പെണ്ണാട്, 25 മുട്ടനാട് – 50 ലക്ഷം

കോഴി വളർത്തൽ സബ്സിഡി

1,000 പിടക്കോഴി,100 പൂവൻകോഴി – 25 ലക്ഷം

പന്നി വളർത്തൽ സബ്സിഡി

50 പെൺപന്നി, 5 ആൺപന്നി – 15 ലക്ഷം
100 പെൺപന്നി, 10 ആൺപന്നി – 30 ലക്ഷം

ആവശ്യമായ രേഖകൾ

ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്. മേൽവിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, കറന്റ് ബിൽ തുടങ്ങിയവ നൽകാം. ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം. www.nlm.udyamimitra.in എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സംശയനിവാരണത്തിന് കെ.എൽ.ഡി. ബോർഡിന്റെ തിരുവനന്തപുരം ഓഫീസിലേക്കു വിളിക്കാം. 0471 2449138.

Spread the love

Leave a Reply

Your email address will not be published. Required fields are marked *