ഭിന്നശേഷി വിദ്യാർത്ഥികൾ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

ചെങ്ങന്നൂർ : പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെയും ചെങ്ങന്നൂർ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായ വൈദ്യസഹായവും സേവനങ്ങളും നൽകുന്ന വിവിധ ഡോക്ടർമാരെ ആദരിച്ചു.
മാന്നാർ കൃഷ്ണ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടറും ലില്ലിയുടെ സ്ഥാപക ട്രസ്റ്റിയുമായ ഡോ കെ ദിലീപ് കുമാർ അധ്യക്ഷനായ ചടങ്ങ് ലില്ലി ചെയർമാൻ ഡോ പിജിആർ പിള്ള ഉദ്ഘാടനം ചെയ്തു.
ഐഎംഎ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായ നേത്ര വിദഗ്ധൻ ഡോ ഉമ്മൻ വർഗീസ് ഡോക്ടേഴ്‌സ് ദിന സന്ദേശം നൽകി.
കൊല്ലകടവ് സഞ്ജീവനി ഹോസ്പിറ്റലിലെ ഡോ റെനി ഗീവർഗീസ് , ഡോ രാജി ഒ എസ് , കോട്ടയം കുറിച്ചി നാഷണൽ ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ നിസ്‌മ കെ യു , ഡോ ശ്രീലക്ഷ്മി പി ആർ , തിരുവല്ല ഓംകാർ ആയുർവേദ ആശുപത്രിയിലെ ഡോ ഉണ്ണിമായ രാജീവ്, ബുധനൂർ മാങ്കുന്നം ആയുർവേദ ആശുപത്രിയിലെ ഡോ ജി. ആതിര , മാവേലിക്കരയീലെ ഡോ എസ് സോണിയ , ചെങ്ങന്നൂർ ഉമ്മൻസ് ഐ ഹോസ്പിറ്റലിലെ ഡോ സൂര്യ അച്ചാമ്മ ഈപ്പൻ, ഇടപ്പോൺ ജോസ്കോ ആശുപത്രിയിലെ സുനീയർ സൈക്യാട്രിസ്റ്റ് ഡോ. ആർ. അനിൽകുമാർ , ചെങ്ങന്നൂർ ഇഎസ്ഐ ഓഫീസർ ഡോക്ടർ ഷെർലി ഫിലിപ്പ് എന്നിരെ ആദരിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, സെക്കൻഡ് വിഡിജി മാർട്ടിൻ ഫ്രാൻസിസ് , ലയൺ പി ഡി ഷാജി, ലില്ലി ട്രസ്റ്റീ ലയൺ ജി വേണുകുമാർ, പ്രിൻസിപ്പൽ മോളി സേവിയർ, വിദ്യാർത്ഥി വിജയ് ഡാനിയൽ എന്നിവർ സംസാരിച്ചു.