SSC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

മുംബൈ: ശിവസേന (ഷിൻഡെ വിഭാഗം )സൗത്ത് ഇന്ത്യൻ സെൽ കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് പരീക്ഷക്ക് 80ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയച്ച വിദ്യാർത്ഥികളെ പുരസ്‌ക്കാരങ്ങൾ നൽകി അനുമോദിക്കുന്നു .
ജൂൺ 15ന് വൈകുന്നേരം 5 മണിക്ക് താനെ വാഗളെ എസ്റ്റേറ്റിലുള്ള റോഡ് നമ്പർ 16, കിസാൻനഗർ 2 ലുള്ള ശിവസേന സൗത്ത് ഇന്ത്യൻ സെൽ സമ്പർക്ക ഓഫീസിൽ നടക്കുന്ന അനുമോദന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പുകളെ പറ്റിയും സ്വീകരിക്കേണ്ട കോഴ്സുകളെ പറ്റിയുമുള്ള ബോധവത്കരണവും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ നൽകും .ശിവസേനയിലെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.സൗത്ത് ഇന്ത്യൻ സെൽ സംസ്‌ഥാന കോർഡിനേറ്റർ ജയന്ത് നായർ, കേരള വിഭാഗം സംസ്ഥാന കോർഡിനേറ്റർ ശ്രീകാന്ത് നായർ എന്നിവർ പുരസ്കാര വിതരണ പരിപാടിക്ക് നേതൃത്വo നൽകും.