കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

0

കാസർഗോഡ് : കാസർഗോഡ് എരിഞ്ഞപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു .എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്.

രണ്ടരയ്ക്കാണ് ഈ കുട്ടികള്‍ അപകടത്തില്‍ പെട്ടത്.  റിയാസിന്റെ അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് താഴ്ന്നു. തൊട്ടടുത്ത് വീടിന്റെ പണി എടുക്കുകയായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.

അപകടം നടന്ന ഉടനെ രക്ഷപ്പെടുത്തിയ റിയാസ് ആശുപത്രിലെത്തിക്കുന്ന വഴിയാണ് മരിച്ചത്. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും

കണ്ണൂർ ഇരിട്ടിയിൽ കിളിന്തറ പുഴയിൽ രണ്ടുപേർമുങ്ങിമരിച്ചു .വിൻസെന്റ് (42 ) ആൽബിൻ (9 )എന്നിവരാണ് മരിച്ചത്. കൃസ്‌തുമസ്‌ അവധിക്കു വന്നത് അച്ഛനമ്മമാരോടൊപ്പം നാട്ടിലെത്തിയ ആൽബിൻ
വീടിനടുത്തുള്ള പുഴ കാണാൻ വന്നതായിരുന്നു .പുഴയിൽ വീഴുന്നത് കണ്ട് ആൽബിനെ രക്ഷിക്കാനായി അയൽവാസിയായ വിൻസെന്റ് പുഴയിൽ ചാടിയതായിരുന്നു.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *