യുഎഇയിൽ വിദ്യാർത്ഥികൾ ട്രോളി ബാഗുകൾ നിരോധിച്ചു

ഷാർജ :യുഎഇയിലെ ചില സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ ട്രോളി ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ആരോഗ്യം, സുരക്ഷ, പ്രായോഗിക ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രക്ഷിതാക്കളോട് ട്രോളി ബാഗുകൾ ഒഴിവാക്കി ഭാരം കുറഞ്ഞ, എർഗണോമിക് ബാക്ക്പാക്കുകൾ തിരഞ്ഞെടുക്കാൻ സ്‌കൂളുകൾ നിർദേശിച്ചിട്ടുണ്ട്.വേനൽക്കാല അവധിക്കാലം തുടരുന്നതിനാൽ സ്‌കൂൾ ഷോപ്പിംഗ് നടത്തിയിട്ടില്ലാത്ത രക്ഷിതാക്കൾ ബാഗ് തിരഞ്ഞെടുക്കുമ്പോൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന സർക്കുലർ രക്ഷിതാക്കൾക്ക് ലഭിച്ചു തുടങ്ങി .