വൈകുന്നേരം 5 മണിക്ക് കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി

എറണാകുളം : ഇന്നലെ കൊച്ചിയിൽ , വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി തൻവിയെയാണ് കാണാതായിരുന്നത്. . എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലാർപാടം ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഏഴു മണിക്കൂർ നീണ്ട തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായതിരുന്നത്. നഗരം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തയത്. മാധ്യമങ്ങളിലൂടെ നിരന്തരം കുട്ടിയെ കാണാതായ വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു.
സ്‌കൂൾ വേഷത്തിൽ ,സൈക്കിളിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥിനിയെ അസമയത്ത് കണ്ടപ്പോൾ നായരമ്പലം സ്വദേശി ജോർജ്ജ് തടഞ്ഞു വെക്കുകയായിരുന്നു .പെൺകുട്ടി കരയുന്നുമുണ്ടായിരുന്നു.ഒരു പെൺകുട്ടിയെ കാണാതായ വാർത്ത ചാനലിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ജോർജ്ജിൻ്റെ ‘അമ്മ ജോർജ്ജിനെ വിളിച്ചറിയിച്ചിരുന്നു.സംശയം തോന്നിയ ജോർജ്ജ് ഉടൻ പോലീസിനെ വിളിച്ചറിയിച്ചു.പോലീസും കൂടെ രക്ഷിതാക്കളുമെത്തി കുട്ടിയെ കാണുകയും നിയമനടപടികൾക്ക് ശേഷം കുട്ടിയെ ഇന്ന് പുലർച്ചെ വീട്ടിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
.പെൺ കുട്ടി കഴിഞ്ഞ ദിവസം സ്കൂളിൽ അമ്മയുടെ ഫോൺ കൊണ്ടുപോയിരുന്നു . ഈ ഫോൺ സ്കൂൾ അധികൃതർ പിടിച്ചുവെച്ചു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സൈക്കിളിൽ എവിടെയെങ്കിലും പോകാൻ പെൺകുട്ടി തീരുമാനിച്ചത്.