കണ്ണൂരിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ !
25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ !
കണ്ണൂർ : റെയിൽവേ സ്റ്റേഷനിലും പരിസരത്തും വെച്ച് 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ ഉണ്ടെന്ന് അധികൃതരുടെ സ്ഥിരീകരണം. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത് . കടിയേറ്റ യാത്രക്കാരൊക്കെ ചികിത്സ് തേടിയെങ്കിലും നായക്ക് പേവിഷബാധയുണ്ടെന്ന വാർത്ത എല്ലാവരെയും ആശങ്ക പെടുത്തിയിരിക്കയാണ്.