സംസ്ഥാനതല പവർലിഫ്റ്റിങ്ങിൽ കരുത്തുകാട്ടി സോളമൻസ് ജിം; കോട്ടയത്തിനായി 12 സ്വർണം ഉൾപ്പെടെ 26 മെഡലുകൾ!

0

കോട്ടയം∙  സംസ്ഥാനതല പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി മിന്നുന്ന പ്രകടനവുമായി കോട്ടയം കളത്തിപ്പടിയിലുള്ള സോളമൻസ് ജിം. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ആലപ്പുഴ പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ കേരള സ്റ്റേറ്റ് (എക്യുപ്പ്ഡ് ആൻഡ് ക്ലാസ്സിക്‌) ബെഞ്ച്പ്രസ് മത്സരത്തിൽ സോളമൻസ് ജിമ്മിൽനിന്ന് പങ്കെടുത്തവർ നേടിയത് 26 മെഡലുകൾ! 12 സ്വർണവും 9 വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെയാണ് സോളമൻസ് ജിമ്മിന്റെ തകർപ്പൻ പ്രകടനം.

മെഡൽ നേടിയവർ

∙ സ്വർണം

അഞ്ജന അശോക് മറ്റത്തിൽ (ജൂനിയർ 52 കിലോ വിഭാഗം) ക്രിസ്റ്റി സോളമൻ പാറയിൽ (മാസ്റ്റർ ഒന്ന് 63 കിലോ), അനുപമ സിബി (മാസ്റ്റർ ഒന്ന് 84 കിലോ), സി.എസ്. മണിക്കുട്ടൻ  ചെമ്പോലയിൽ (സീനിയർ 59 കിലോ), അനന്തു കെ.പുഷ്കരൻ കാരാണി (സീനിയർ 93 കിലോ), അഖിൽ രാജ് കാർത്തികപള്ളി (സീനിയർ 105 കിലോ), ബോബി കുര്യൻ മണ്ഡപത്തിൽ (മാസ്റ്റർ ഒന്ന് 105 കിലോ), റോണി എം.മാത്യൂസ് വാഴപ്പള്ളിൽ (മാസ്റ്റർ ഒന്ന് 105 കിലോ), സോളമൻ തോമസ് കണ്ണംപള്ളിയിൽ (മാസ്റ്റർ രണ്ട് 105  കിലോ), അനിൽ തോമസ് കുടകശ്ശേരിയിൽ (മാസ്റ്റർ രണ്ട് 105 കിലോ), അലൻ കെ.വർഗീസ് കരിമ്പൻമാക്കൽ (ജൂനിയർ 120 കിലോ), പി.സി. ആനന്ദ് ചൂരവേലിക്കുന്ന് (സീനിയർ 120 കിലോയ്ക്ക് മുകളിൽ‌)

∙ വെള്ളി

ലിയാന്റാ അന്ന ജോൺ മാപ്പിളപ്പറമ്പിൽ (ജൂനിയർ 69 കിലോ), പി.എൻ. ഷൈനി ചൈത്രം (മാസ്റ്റർ ഒന്ന് 69 കിലോ), അഞ്ജിത്ത് ടി.നൃപൻ തുണ്ടിപ്പറമ്പിൽ (ജൂനിയർ 83 കിലോ), സക്കീർ ഹുസൈൻ മാടവന (മാസ്റ്റർ മൂന്ന് 83 കിലോ), സാജൻ തമ്പാൻ കൊറ്റാവള്ളിൽ (മാസ്റ്റർ ഒന്ന് 93 കിലോ), ടി.കെ. ഏബ്രഹാം തുണ്ടത്തിൽ (മാസ്റ്റർ മൂന്ന് 93 കിലോ), വിപിൻ വി.വിശ്വനാഥൻ വലിയപാടത്ത് (മാസ്റ്റർ ഒന്ന് 105 കിലോ), തോമസ് കുര്യൻ കളരിക്കൽ (മാസ്റ്റർ രണ്ട് 120 കിലോ), വാസുദേവ് നായർ പി. പാഞ്ചജന്യം (ജൂനിയർ 120 കിലോയ്ക്കു മുകളിൽ)

∙ വെങ്കലം

ജോൺ മാത്യു ചള്ളയ്ക്കൽ തടത്തിൽ (മാസ്റ്റർ മൂന്ന് 74 കിലോ), ജിജി സ്കറിയ കൂടത്തുമൂക്കിൽ (മാസ്റ്റർ രണ്ട് 83 കിലോ), സജി കുരുവിള വാഴപ്പറമ്പിൽ (മാസ്റ്റർ മൂന്ന് 83 കിലോ), പി.ഐ. വർഗീസ് ആലയ്ക്കാപ്പറമ്പിൽ (മാസ്റ്റർ രണ്ട് 93 കിലോ), സജു മാത്യു മതിയൻചിറ (മാസ്റ്റർ ഒന്ന് 105 കിലോ)

Spread the love

Leave a Reply

Your email address will not be published. Required fields are marked *