ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ

കോഴിക്കോട് : ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. കോഴിക്കോട് ബാർ അസോസിയേഷനെതിരെ അഡ്വക്കേറ്റ് ടി കെ സത്യനാഥൻ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്.
കോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്. ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ പരാതിക്കാരൻ സമീപിക്കുകയായിരുന്നു.