സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിയ കാണാൻ അവസരം ലഭിച്ചില്ല

ന്യുഡൽഹി : ആശാവർക്കർമാർ നിരാഹാര സമരത്തിന് തുടക്കമിട്ട ഇന്ന്, ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് മാധ്യമങ്ങളെ അറിയിച്ചു . അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി. ആശാ വർക്കേഴ്സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുംഅനുമതി ലഭിക്കുമെങ്കിൽ മറ്റൊരു ദിവസം വന്ന് കേന്ദ്രമന്ത്രിയെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു.