സംസ്ഥാനത്ത് ഗുണ്ട ആക്രമണം വർദ്ധിക്കുന്നു; മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. വരുന്ന ചൊവ്വാഴ്ച മുഖ്യ മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം നടക്കുക.
ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത് അനുസരിച്ച് പന്തീരാങ്കാവ് കേസിലും പോലീസിന് വീഴ്ച ഉണ്ടായി എന്നാണ് കണ്ടെത്തൽ. പ്രധാനമായും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്തുക, ഗുണ്ടാ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയവയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുക.
ചൊവ്വാഴ്ച മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സംസ്ഥാനത്തെ എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന ഗുണ്ട ആക്രമണങ്ങളുടെയും പന്തീരാങ്കാവ് കേസിലും പോലീസിന് വീഴ്ച ഉണ്ടായതായി ആഭ്യന്തര വകുപ്പ് വിലയിരുത്തുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം