കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

0

ന്യൂഡൽഹി: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള സര്‍ക്കാരിന്‍റെ ആവശ്യം. കേരളത്തിൽ നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി ഇന്ന് കേരളത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ നൽകും. അടുത്ത സാമ്പത്തിക വർഷത്തെ 5000 കോടി ഈ വർഷം നൽകാമെന്ന് നിർദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചാൽ സ്വീകരിക്കാനിടയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി എന്ത് ഇടപെടൽ നടത്തുമെന്നുള്ളതും നിർണ്ണായകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *